കാലാവധിക്ക് എത്ര ദിവസം മുമ്പ് വരെ ഇഖാമകൾ പുതുക്കാം; സൗദി ജവാസത്തിന്റെ വിശദീകരണം
ജിദ്ദ: ഒരാളുടെ ഇഖാമ കാലാവധി അവസാനിക്കുന്നതിന് എത്ര ദിവസം മുമ്പ് വരെ ഇഖാമ പുതുക്കാൻ സാധിക്കുമെന്ന സംശയത്തിന് സൗദി ജവാസാത്ത് മറുപടി നൽകി.

ഗാർഹിക തൊഴിലാളിയാണെങ്കിൽ അയാളുടെ ഇഖാമ കാലാവധി അവസാനിക്കാൻ 14 മാസം വരെ ശേഷിക്കുന്ന സമയത്ത് ഇഖാമ പുതുക്കാൻ സാധിക്കും.
അതേ സമയം വാണിജ്യ തൊഴിലാളികളുടെ ഇഖാമയാണെങ്കിൽ കാലാവധി അവസാനിക്കാൻ 6 മാസം വരെ ബാക്കിയുള്ളപ്പോൾ മാത്രമേ ഇഖാമകൾ പുതുക്കാൻ സാധിക്കൂ.
സൗദിയിലെത്തിയ ഒരാളുടെ വിസിറ്റിംഗ് വിസാ കാലാവധി നിട്ടുന്നതിനു കാലാവധി അവസാനിക്കാൻ 7 ദിവസം ശേഷിക്കുംബോഴാണു അബ്ഷിർ വഴി ശ്രമിക്കേണ്ടത്.

അബ്ഷിർ വഴി പുതുക്കുന്ന സമയം ഇൻഷൂറൻസ് സാധുതയുണ്ടെന്ന് ഉറപ്പ് വരുത്തുകയും വിസിറ്റിംഗ് വിസ പുതുക്കുന്നതിനുള്ള ഫീസ് അടക്കുകയും വേണമെന്നും ജവാസാത്ത് പ്രത്യേകം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa