ദുബൈയിലെ പറക്കും കടുവ; സത്യമിതാണ്
ദുബൈ: ഞായറാഴ്ച ദുബൈയിലെ മറീന നിവാസികൾക്ക് ഒരു അസാധാരണ കാഴ്ചയുണ്ടായിരുന്നു; ഒരു കടുവയുടെയും ഗോറില്ലയുടേയും രൂപങ്ങളുമായി പറക്കുന്ന ഹെലികോപ്റ്ററുകൾ.സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
സംഭവത്തെ ചുറ്റിപ്പറ്റി ഊഹങ്ങളും അഭ്യൂഹങ്ങളും തുടരുന്നതിനിടെ അതിന്റെ സത്യാവസ്ഥയുമായി വന്നിരിക്കുകയാണ് സോമിയ ക്ലബ് ഭാരവാഹികൾ.
ക്ലബ് പുതുതായി പണികഴിപ്പിച്ച നീന്തൽ കുളത്തിലെ രണ്ട് അലങ്കാരങ്ങൾ മാത്രമാണ് ഇവയെന്ന് സൂചിപ്പിച്ച ക്ലബ് അംഗങ്ങൾ, സന്ദർശകർക്ക് ഇവയുടെ കൂടെ നിന്നുകൊണ്ട് സെൽഫീ എടുക്കാനുള്ള സൗകര്യവും ഉണ്ടെന്നു കൂട്ടിച്ചേർത്തു.
ഒക്ടോബർ അവസാനത്തോടെ പ്രവർത്തനമാരംഭിക്കുന്ന കുളത്തിലെ വെള്ളത്തിൽ ചവിട്ടുന്ന രൂപത്തിൽ സ്ഥാപിച്ച കടുവയും ഗോറില്ലയും സന്ദർശകർക്ക് കൗതുകമാകുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
ഇരുമ്പും സ്റ്റൈൻലെസ്സ് സ്റ്റീലും കൊണ്ട് നിർമിക്കപ്പെട്ട ഗോറില്ലയുടെയും കടുവയുടെയും പ്രതിമകൾ നിർമ്മാണ സ്ഥലത്ത് നിന്നും നീന്തൽ കുളത്തിലേക്ക് കൊണ്ട് വരുന്ന ദൃശ്യമായിരുന്നു മറൈൻ നിവാസികളെ ആകർഷിച്ചത്.
മറ്റു മാർഗ്ഗങ്ങൾ ഒന്നും വിജയിക്കില്ല എന്ന് മനസ്സിലായപ്പോൾ അവസാനം അതോറിറ്റിയുടെ അനുമതി വാങ്ങി ഹെലികോപ്റ്റർ മുഖേന സ്ഥലത്തെത്തിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa