Saturday, April 5, 2025
SharjahSportsTop Stories

സൗരവ് ഗാംഗുലി ഷാർജ സ്റ്റേഡിയത്തിൽ

ഷാർജ: നവീകരിച്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സംഘവും ഇന്നലെ സന്ദർശിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗ് പ്രതിനിധികൾക്കൊപ്പം സ്റ്റേഡിയം വിലയിരുത്തിയ ഗാംഗുലി സ്റ്റേഡിയത്തിൽ മുമ്പ് കളിച്ചിരുന്ന സുവർണ്ണ കാലഘട്ടങ്ങളെ സ്മരിച്ചെടുത്തു.

അത്യാധുനിക സൗകര്യങ്ങളുമായി നവീകരിച്ച സ്റ്റേഡിയം പുതിയ ഐപി‌എൽ മാച്ചുകൾക്ക്‌ തയ്യാറാണെന്ന് വിലയിരുത്തിയ ഗാംഗുലി പുതിയ താരങ്ങൾ ആകാംക്ഷയോടെ ഇവിടെ ഒരു മത്സരം കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ഒക്ടോബർ 12 നും 23 നും സ്റ്റേഡിയത്തിൽ IPL മത്സരങ്ങൾ അരങ്ങേറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa