പലസ്തീനിലെ ഇസ്രയേൽ അധിനിവേശത്തെ അംഗീകരിക്കുന്നില്ല: യുഎഇ പ്രതിനിധി
വാഷിംഗ്ടൺ: ചരിത്ര പ്രധാനമായ അബ്രഹാം കരാറിൽ ഒപ്പ് വെക്കുമ്പോഴും പലസ്തീനിനും ഇസ്രയേലിനും സ്വന്തമായ രാജ്യങ്ങൾ വേണമെന്നും ഇസ്രയേൽ അധിനിവേശത്തെ അംഗീകരിക്കുന്നില്ല എന്നും യുഎഇ ഉന്നത തല പ്രതിനിധി ലന നുസൈബ.
ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകുന്ന യുഎഇ പ്രതിനിധി സംഘത്തിലെ പ്രധാന അംഗമാണ് നുസൈബ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ മധ്യസ്ഥതയിൽ നടക്കുന്ന യുഎഇ – ഇസ്രയേൽ കരാറിന് വേണ്ടി എത്തിയതാണ് സംഘം.
പലസ്തീൻ – ഇസ്രയേൽ വിഷയത്തിലെ അറബ് ലോകത്തിന്റെ തീരുമാനമായ ദ്വി രാഷ്ട്ര സങ്കൽപ്പം ഒഴിവാക്കിയുള്ള ഒരു കരാറല്ല, മറിച്ച് യുഎഇയും ഇസ്രയേലും തമ്മിലുള്ള നയന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ഒരു തീരുമാനമാണ് അബ്രഹാം കരാറെന്നും അവർ സൂചിപ്പിച്ചു.
മുൻധാരണകൾ പുലർത്തിയുള്ള ഒരു മുരടിപ്പ് നയമല്ല യുഎഇ ആഗ്രഹിക്കുന്നതെന്നും മറിച്ച്, വിദ്യാഭ്യാസ മേഖലയിലും മറ്റു സേവന രംഗങ്ങളിലും എല്ലാം വികസിതമായ മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമീപനമാണ് രാജ്യത്തിനുള്ളതെന്നും നുസൈബ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa