സൗദിയിൽ സ്വകാര്യമേഖലാ ജീവനക്കാരുടെ ശമ്പളത്തിൽ ലിംഗവിവേചനം പാടില്ലെന്ന് മന്ത്രാലയം
റിയാദ് : സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പുരുഷ-വനിതാ ജീവനക്കാരുടെ ശമ്പള സ്കെയിലിൽ ലിംഗ വിവേചനമില്ലെന്ന് ഉറപ്പാക്കുമെന്ന് സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
സ്വകാര്യമേഖലയിലെ തൊഴിലുടമ തൊഴിലാളികളെ നിയമിക്കുമ്പോൾ ലിംഗഭേദം, പ്രായം, അല്ലെങ്കിൽ വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിൽ ജോലി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വിവേചനം കാണിക്കുന്നത് നിരോധിച്ചിട്ടുണ്ട്. തൊഴിലാളിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതിനും വിലക്കുണ്ട്.
കരാറിൽ ഇല്ലാത്ത ജോലികൾ ചെയ്യാൻ നിർബന്ധിക്കാൻ പാടില്ല. ഓരോ തൊഴിലുടമയും ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത രീതിയിൽ തന്റെ തൊഴിലാളികളുടെ യൂണിഫോം പ്രഖ്യാപിക്കണം എന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa