ആദ്യ വിമാനം പറന്നു; പ്രത്യേക സാഹചര്യത്തിൽ സൗദിയിലേക്ക് മടങ്ങാൻ അനുവദിക്കപ്പെട്ടവർക്കായി എയർപോർട്ടുകൾ ഒരുങ്ങിയതായി അധികൃതർ
ജിദ്ദ: പ്രത്യേക സാഹചര്യത്തിൽ യാത്രാനുമതിയുള്ള വിഭാഗങ്ങൾക്ക് സൗദിയിലേക്ക് മടങ്ങാനും സൗദിയിൽ നിന്ന് പുറത്തേക്ക് പോകാനും സാധ്യമായതോടെ ആദ്യ അന്താരാഷ്ട്ര വിമാനം ഇന്ന് (സെപ്തംബർ 15 ചൊവ്വ)രാവിലെ സർവീസ് നടത്തിയതായി സൗദി സിവിൽ ഏവിയേഷൻ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
സൗദിയിലെ മുഴുവൻ എയർപോർട്ടുകളും യാത്രാനുമതി ലഭിച്ചവരെ സ്വീകരിക്കാനായി ആരോഗ്യ മന്ത്രാലയത്തിൻ്റെയും മറ്റു സർക്കാർ ഏജൻസികളുടെയും സഹായത്തോടെ സജ്ജമായതായും സിവിൽ ഏവിയേഷൻ പ്രസ്താവിച്ചു.
സൗദികളല്ലാത്തവർക്ക് കൊറോണയിൽ നിന്ന് മുക്തരാണെന്ന അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ .
സൗദി എയർപോർട്ടിൽ എത്തുന്നതിൻ്റെ മുംബായി 48 മണിക്കൂറിനള്ളിൽ നടത്തിയ പരിശോധനാ റിസൽറ്റാണു ഹാജരാക്കേണ്ടത്.
അതോടൊപ്പം സൗദിയിലെത്തിയ വിദേശികൾ മൂന്ന് ദിവസത്തെ നിർബന്ധിത ഹോം ക്വാറൻ്റൈനിൽ പോകേണ്ടതുണ്ടെൻന്നും സിവിൽ ഏവിയേഷൻ അറിയിപ്പിൽ പറയുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് ജനുവരി ഒന്നിൻ്റെ ഒരു മാസം മുംബ് പ്രസ്താവിക്കുമെന്നും സിവിൽ ഏവിയേഷൻ അറിയിപ്പിൽ ഉണർത്തി.
ഇന്ന് മുതൽ റിഎൻട്രി, തൊഴിൽ വിസ, വിസിറ്റ് വിസ, റെസിഡൻസ് വിസ എന്നിവയുള്ള വിദേശികൾക്ക് സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് സിവിൽ ഏവിയേഷൻ്റെ വിമാനക്കംബനികൾക്കായുള്ള സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം സൗദിയിലെ കൊറോണ അവലോകന സമിതിയുടെ നിർദ്ദേശ പ്രകാരം വിമാന സർവീസ് റദ്ദാക്കിയ കൊറോണ വ്യപനം രൂക്ഷമായ രാജ്യങ്ങൾക് ഇത് ബാധകമാകില്ലെന്നും സർക്കുലറിൽ പറയുന്നുണ്ട്. ഇത് പ്രകാരം ഏതെല്ലാം രാജ്യങ്ങൾ ഒഴിവാക്കപ്പെടും എന്നത് വരും മണിക്കൂറുകളിൽ വ്യക്തമാകുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa