Friday, May 17, 2024
BahrainTop StoriesU A E

യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഒപ്പുവെച്ചു; നിരവധി മേഖലകളിൽ സഹകരണം

ദുബായ്: യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പുവച്ചു. ചരിത്രപരമായ കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രമ്പ് അധ്യക്ഷത വഹിച്ചു. അബ്രഹാം കരാർ എന്ന പേരിലാണിത് അറിയപ്പെടുക.

യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലതിഫ് ബിൻ റാഷിദ് അൽ സയാനി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എന്നിവരാണ് കരാർ ഒപ്പിട്ടത്.

സമാധാനം എന്നത് നാം വളരെയധികം ആവേശത്തോടെയും പ്രത്യാശയോടെയും ചെയ്യേണ്ട ഒന്നാണ്. ഇന്ന് ആ ദിവസങ്ങളിലൊന്നാണ്. സമാധാനത്തിന് വേണ്ടിയുള്ള പങ്ക് വഹിക്കുന്നതിൽ യുഎഇ വളരെ സന്തോഷത്തിലാണ്, ഞങ്ങൾക്ക് മാത്രമല്ല, മുഴുവൻ പ്രദേശത്തിനും,” ഷെയ്ഖ് അബ്ദുല്ല ഒപ്പിടലിനു ശേഷം ഒരു വീഡിയോ ട്വീറ്റിൽ പറഞ്ഞു.

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ആവേശകരവും ചരിത്രപരവുമായ ദിവസമാണിതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറിച്ചത്.

യുഎഇയും ഇസ്രായേലും എംബസികളെയും അംബാസഡർമാരെയും കൈമാറ്റം ചെയ്യുമെന്നും നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാനങ്ങൾ, സുരക്ഷ, ടെലികമ്മ്യൂണിക്കേഷൻ, സാങ്കേതികവിദ്യ,ഊർജ്ജം, ആരോഗ്യ സംരക്ഷണം, സംസ്കാരം, പരിസ്ഥിതിയും പരസ്പര ആനുകൂല്യത്തിന്റെ മറ്റ് മേഖലകളും കൈകാര്യം ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa