കുവൈത്തിൽ ഇന്ന് 829 കോവിഡ്-19 കേസുകൾ
കുവൈത്ത്: രാജ്യത്ത് ഇന്ന് 5 മരണവും 829 പുതിയ രോഗബാധയും റിപ്പോർട്ട് ചെയ്തതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം.
ഇതോടെ രാജ്യത്ത് ആകെ രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 96,301 ഉം മരണം 568 ഉം ആയി. നിലവിൽ 9,408 ആളുകളാണ് ചികിത്സയിൽ ഉള്ളത്. ഇതിൽ 86 ആളുകൾ അത്യാസന്ന നിലയിലാണ്.
അതേ സമയം 506 ആളുകൾക്ക് ഇന്ന് രോഗം സുഖപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. ജനങ്ങളോട് പ്രതിരോധ നടപടികളിൽ ജാഗ്രത തുടരാൻ അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa