കുവൈത്തിൽ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ ചെയ്യാൻ സിവിൽ ഐഡി വേണ്ട
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഓഫീസ് നടപടികൾക്ക് പ്രയാസം നേരിടുന്നതിനാൽ നിലവിൽ സ്കൂളുകൾ മാറാനും മറ്റും സിവിൽ ഐഡി കാണിക്കേണ്ടതിലെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്.
2020-21 വർഷത്തെ രജിസ്ട്രേഷനും വെക്കേഷൻ ആവശ്യങ്ങൾക്കും എല്ലാം നിയമം ബാധകമാണെന്നും അധികൃതർ അറിയിച്ചു.
ഐഡന്റിറ്റി രേഖകൾ പുതുക്കി ലഭിക്കുന്ന പക്ഷം അതിന്റെ ഒരു കോപ്പി സബ്മിറ്റ് ചെയ്യുമെന്ന കരാറിൽ രക്ഷിതാക്കൾ ഒപ്പിട്ട ശേഷമേ അനുമതി ലഭിക്കുകയുള്ളുവെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം, സെപ്റ്റംബർ 29 ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപനങ്ങൾ തുറക്കാനാണ് നിലവിൽ തീരുമാനമെന്ന് ഔഖാഫ് മന്ത്രാലയം സൂചിപ്പിച്ചു. എന്നാൽ, സാമൂഹിക അകലവും മാസ്‌ക്കും അടക്കമുള്ള മുൻകരുതലുകൾ തൊഴിലാളികളും സന്ദർശകരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa