കുവൈത്തിവൽകരണം; അധ്യാപന മേഖലയിൽ കുവൈത്തികൾക്ക് പ്രാമുഖ്യം
കുവൈത്ത് സിറ്റി: സിവിൽ സർവീസ് കമ്മിഷൻ പുറത്തിറക്കിയ പുതിയ പദ്ധതി പ്രകാരം കുവൈത്തിലെ അധ്യാപന മേഖലകളിൽ വിദേശികൾക്ക് പകരം കുവൈത്തി പൗരന്മാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലും ഔഖാഫ് മന്ത്രാലയത്തിന് കീഴിലും ഇൗ പദ്ധതി നടപ്പിലാക്കും. കുവൈത്തിലെ ശരീഅത്ത് കോളേജിലെയും ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെയും ബിരുദ ധാരികളാണ് നിലവിൽ സെലക്ഷനിൽ വരുന്നത്.
നിലവിൽ ഔഖാഫും ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ടുമെന്റും സിവിൽ സർവീസ് കമ്മിഷനെ അഭിമുഖീകരിചിട്ടില്ലെങ്കിലും പുറത്തിറങ്ങുന്ന അധ്യാപന ജോലിക്ക് പ്രാപ്തരായ ബിരുദധാരികളുടെ വിവരങ്ങൾ കൈമാറുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങൾ അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa