Saturday, September 21, 2024
Top StoriesU A E

യുഎഇയിൽ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം

യുഎഇ: രാജ്യത്ത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ മുൻനിര ആരോഗ്യ പ്രവർത്തകരുടെ മക്കളിൽ നിന്നും 1,850 കുട്ടികൾക്ക് രാജ്യത്തെ ഏത് പൊതു വിദ്യാലയങ്ങളിലും ഇൗ വർഷം സൗജന്യ വിദ്യാഭ്യാസം ഓഫർ ചെയ്ത് യുഎഇ ഗവൺമെന്റ്.

ക്ലീനിംഗ് മേഖലയിലും സന്നദ്ധ സേവന മേഖലയിലും നഴ്സിംഗ് മേഖലയിലും അടിയന്തിര സേവന പ്രവർത്തനങ്ങളിലും ഉള്ളവർക്കും ഹെൽത്ത് കെയർ പ്രവർത്തകർക്കും എല്ലാം ഇൗ ആനുകൂല്യം ലഭ്യമാകും.

ഇതിന് പുറമെ കുട്ടികൾക്ക് ഫ്രീയായി ലാപ്ടോപ്പും ഹൈ സ്കൂൾ പഠനം പൂർത്തിയാകുന്നത് വരെ സൗജന്യ ബസ് യാത്രയും മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ട്.

“ഹയ്യാകും” എന്ന പേരിലുള്ള ഇൗ പദ്ധതി യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട്‌ലൈൻ ഹീറോസ് ഓഫീസും ചേർന്നാണ് നടപ്പിലാക്കുന്നത്.

സെപ്റ്റംബർ 30 വരെ അപ്ലിക്കേഷൻ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

നേരത്തെ രാജ്യം, മുൻനിരയിലുള്ള 80,000 ആരോഗ്യ പ്രവർത്തകർക്ക് സ്പെഷ്യൽ കോവിഡ് കെയർ പദ്ധതിയിൽ അംഗത്വം നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q