Sunday, April 6, 2025
KuwaitTop Stories

ATM പിഴവ്; 500 കുവൈത്തി ദീനാർ നഷ്ടപ്പെട്ടു

കുവൈത്ത് സിറ്റി: ATM ൽ പഞ്ച് ചെയ്ത്‌ പണം ലഭിക്കാൻ കാത്തു നിന്നെങ്കിലും ലഭിക്കാതെ വന്നപ്പോൾ പുറത്തു പോയ കുവൈത്തിയുടെ 500 ദീനാർ അപരൻ മോഷ്ടിച്ചു.

ഏകദേശം ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ മൂല്യമുള്ള പണം ലഭിക്കാൻ നിർദ്ദേശം നൽകിയെങ്കിലും ക്യാഷ് പുറത്ത് വരാതിരുന്നപ്പോൾ മെഷീൻ കേടായിരിക്കും എന്ന് കരുതി പുറത്ത് പോവുകയായിരുന്നു കുവൈത്തി പൗരൻ.

എന്നാൽ ബാങ്കിൽ പോയി വിഷയം പറഞ്ഞപ്പോൾ ക്യാഷ് പുറത്തു വന്നിരുന്നുവെന്നും പരിശോധിച്ചപ്പോൾ മറ്റൊരാൾ വന്ന് ക്യാഷ് കൊണ്ടു പോയതായും അറിയിക്കുകയായിരുന്നു. ഉടനെ അദ്ദേഹം മേഖലയിലെ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa