Sunday, September 22, 2024
Saudi ArabiaTop Stories

സൗദി എയർപോർട്ടുകളിലെത്തുന്നവർ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് സിവിൽ ഏവിയേഷൻ നിർദ്ദേശങ്ങൾ പുറത്തിറക്കി

ജിദ്ദ: സൗദി എയർപോർട്ടുകളിലെത്തുന്നവർ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് സൗദി സിവിൽ ഏവിയേഷൻ നിർദ്ദേശങ്ങൾ പുറത്തിറക്കി.

ടിക്കറ്റുകൾ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി പർച്ചേസ് ചെയ്യണം. യാത്ര പുറപ്പെടും മുംബ് മതിയായ സമയത്ത് തന്നെ എയർപോർട്ടുകളിൽ എത്തിയിരിക്കണം.

യാത്രയിലുട നീളം മാസ്ക്കും ഗ്ളൗസും ധരിക്കൽ നിർബന്ധമാണ്. തെർമൽ സ്കാനിംഗിൽ ശരീരോഷ്മാവ് 38 ഡിഗ്രിക്ക് മുകളിലുള്ളതായി കണ്ടാൽ അവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

വിമാനത്തിനുള്ളിൽ കയറുന്നയാളുടെ കയ്യിൽ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ഒരു സാധനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

വിമാനത്തിൽ കയറുന്ന സമയത്തും ബസിലും മറ്റും ക്യൂവിലാകുന്ന സമയത്ത് യാത്രക്കാർ വളരെ അടുത്ത് നിൽക്കാൻ പാടില്ല.

സൗദി പൗരന്മാർ അല്ലാത്തവർ കൊറോണയില്ലെന്നതിനു തെളിവായി 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റ് റിസൽറ്റ് എയർപോർട്ടിൽ കാണിച്ചിരിക്കണം.

സ്വദേശികളും വിദേശികളുമായ യാത്രക്കാർ തത്മൻ, തവക്കൽനാ തുടങ്ങിയ ആരോഗ്യ മന്ത്രാലയത്തിൻ്റെ ആപുകൾ ഡൗൺലോഡ് ചെയ്യുകയും ക്വാറൻ്റൈൻ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണം. തുടങ്ങി വിവിധ നിർദ്ദേശങ്ങളാണു സൗദി സിവിൽ ഏവിയേഷൻ പുറത്തിറക്കിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്