Monday, September 23, 2024
KuwaitTop Stories

കുവൈത്ത്; ഇന്ത്യയിൽ നിന്നും തിരിച്ചു വരാൻ വഴിയൊരുങ്ങുന്നു

കുവൈത്ത്: ഇന്ത്യയടക്കമുള്ള വിലക്കുള്ള രാജ്യങ്ങളിൽ ഉള്ള തങ്ങളുടെ തൊഴിലാളികളെ തിരിച്ചു കൊണ്ടു വരാൻ പദ്ധതി ആവിഷ്കരിച്ച് കുവൈത്ത് ഗവൺമെന്റ്.

അടിയന്തിരമായി സേവനം ആവശ്യമുള്ള മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് നിലവിൽ അവസരമൊരുങ്ങുന്നത്. നിലവിൽ 800 പേർക്ക് മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. 600 പേരുള്ള രണ്ടാം സംഘം അനുമതി കാത്തു നിൽക്കുന്നുമുണ്ട്.

ഡോക്ടർമാർ, ജഡ്ജുകൾ, ടെക്നിക്കൽ വിദഗ്ധർ, ഓയിൽ, കരണ്ട്, ജലസേചനം തുടങ്ങിയ മേഖലകളിൽ ഉള്ളവർക്കാണ് നിലവിൽ തിരിച്ചു വരാനാവുക. നിലവിൽ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് തിരിച്ചു വരാൻ അവസരമില്ല.

അധ്യാപകർ അടക്കമുള്ള തൊഴിലാളികൾക്ക് മാർച്ച് 12ന് മുമ്പ് പോയതിന് ശേഷം പ്രത്യേക സാഹചര്യം മൂലം തിരിച്ചു വരാൻ കഴിയാത്തതിനാൽ ഉണ്ടായ ലീവിൽ ശമ്പളം നൽകുമെന്നും സമയമായാലും തിരിച്ചു വരാൻ കഴിയാത്തവർ 15 ദിവസങ്ങൾക്കുള്ളിൽ അധിക ലീവിന് അപേക്ഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q