Monday, September 23, 2024
Saudi ArabiaTop Stories

നിലവിൽ ആർക്കെല്ലാം സൗദിയിലേക്ക് മടങ്ങാൻ സാധിക്കും ? ഈജിപ്ത് എയറിൻ്റെ അറിയിപ്പ് ഊഹാപോഹങ്ങൾ ഇല്ലാതാക്കുന്നത്

ജിദ്ദ: നിലവിൽ ആർക്കെല്ലാം സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമെന്നതിനെ സംബന്ധിച്ച് ഈജിപ്ത് എയറിൻ്റെ ഔദ്യോഗിക അറിയിപ്പ് .

സെപ്തംബർ 15 മുതൽ സൗദിയിലേക്ക് മടങ്ങാൻ സാധിക്കുന്നത് ജി സി സി രാജ്യങ്ങളിലുള്ള വിദേശികൾക്ക് മാത്രമായിരിക്കുമെന്ന ചിലരുടെ പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്ന് വെളിപ്പെടുത്തുന്നതാണു ഈജിപ്ത് എയറിൻ്റെ അറിയിപ്പ്.

സൗദി പൗരന്മാർ, അവരുടെ കൂടെയുള്ള സൗദികളല്ലാത്ത ഇണകളും കുട്ടികളും മറ്റുള്ളവരും, അതോടൊപ്പം സൗദികളല്ലാത്ത റി എൻട്രി വിസകളോ, വിസിറ്റിംഗ് വിസകളോ, റെസിഡൻസ് വിസകളോ ഉള്ളവർ എന്നിവർക്കായിരിക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടായിരിക്കുക എന്നാണു അറിയിപ്പിൽ വ്യക്തമാക്കുന്നത്.

സൗദികളല്ലാത്തവർ ഈജിപ്തിൽ നിന്ന് വിമാനം പുറപ്പെടുന്നതിൻ്റെ മുംബ് 48 മണിക്കൂറിനുള്ളിലായി നടത്തിയ കൊറോണ നെഗറ്റീവ് ആണെന്ന് തെളിയിക്കുന്നതിനുള്ള പി സി ആർ ടെസ്റ്റ് റിസൽറ്റ് ഹാജരാക്കണമെന്നും ഈജിപ്ത് എയർ ആവശ്യപ്പെടുന്നു.

സ്പെതംബർ 15 മുതൽ പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിച്ച സമയം തന്നെ കെയ്റോയിൽ നിന്ന് റിയാദിലേക്കും ദമാമിലേക്കും ഈജിപ്ത് എയർ വിമാന സർവീസുകൾ നടത്തുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൗദി സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലറിലും ഈജിപ്ത് എയർ പരാമർശിച്ച വിഭാഗങ്ങൾക്ക് സൗദിയിലേക്ക് പ്രവേശനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.

അതേ സമയം ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ എന്ന് മുതലായിരിക്കും ആരംഭിക്കുക എന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻ്റുമാർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ചില ട്രാവൽ ഏജൻ്റുമാർ കരിപ്പൂർ, കൊച്ചി, കണ്ണൂർ എയർപോർട്ടുകളിൽ നിന്ന് സൗദിയിലേക്ക് ചാർട്ടേഡ് വിമാന സർവീസുകൾ ആരംഭിക്കുന്നതായി അറിയിച്ച് കൊണ്ട് ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിരുന്നു.

ഏതായാലും അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടിലുള്ള ട്രാവൽ ഏജൻ്റുമാർ.

ഇന്ത്യൻ സിവിൽ ഏവിയേഷൻ്റെ അനുമതി ലഭിക്കുന്നതോടെ സൗദിയിലേക്ക് പറക്കാനായി കാത്തിരിക്കുന്നറി എൻട്രി വിസകളും ഇഖാമകളും അവസാനിച്ചവരും അവസാനിക്കാറായവരുമായി നിരവധി പേരാണു നിലവിൽ നാട്ടിലുള്ളത്.

സൗദി ജവാസാത്തിൽ നിന്ന് ഇനിയൊരു സൗജന്യ പുതുക്കൽ ഉണ്ടാകുമോ എന്നതിനെ സംബന്ധിച്ച് ഒരു ഉറപ്പും ലഭിക്കാത്തതിനാൽ വിസ കാലാവധി തീരാനായവർ എത്രയും പെട്ടെന്ന് സൗദിയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്