ഇഖാമ കാലാവധി അവസാനിച്ച ആയിരത്തിലധികം പേർക്ക് ഒരു മാസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് നൽകി; കഫീൽ ഹാജരാകാതിരുന്ന ഹുറൂബ് കേസുകളിൽ തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറാൻ സൗകര്യം ചെയ്യുന്നു
റിയാദ്: ഇഖാമ കാലാവധി അവസാനിച്ച 1173 വിദേശികൾക്ക് ഒരു മാസത്തിനുള്ളിൽ മാത്രം തർഹീൽ അധികൃതരുമായി സഹകരിച്ച് റിയാദ് ലേബർ ഓഫീസ് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകി.
ഹുറൂബ് കാൻസൽ ചെയ്യുന്നതിനുള്ള 132 തൊഴിലാളികളുടെ അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചതായും ഭൂരിപക്ഷവും അനാവശ്യമായി ഹുറൂബാക്കിയതാണെന്നും ലേബർ ഓഫീസ് അധികൃതർ പറഞ്ഞു.
ഹുറൂബ് സംബന്ധിച്ച് ചില നടപടിക്രമങ്ങൾ പ്രയോഗത്തിൽ വന്നതിനു ശേഷം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഹുറൂബാക്കുന്നവരുടെ എണ്ണം 70 ശതമാനം കുറഞ്ഞിട്ടുണ്ട്.
ഹുറൂബ് സംബന്ധിച്ച കേസുകളിൽ തീർപ്പ് കൽപ്പിക്കുന്നതിനു സ്പോൺസർ ഹാജരാകാത്ത സന്ദർഭങ്ങളിൽ തൊഴിലാളിക്ക് സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ സ്പോൺസർഷിപ്പ് മാറ്റം നൽകുന്നുണ്ടെന്നും ലേബർ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
അനാവശ്യമായി ഹുറൂബാക്കപ്പെട്ട നിരവധി വിദേശികൾക്ക് പ്രതീക്ഷയേകുന്ന നടപടികളാണു റിയാദ് ലേബർ ഓഫീസിൽ നിന്നുണ്ടായിരിക്കുന്നതെന്ന് പറയാതെ വയ്യ.
ഇതിനു മുംബും റിയാദ് ലേബർ ഓഫീസ് അധികൃതർ നിരവധി ഹുറൂബ്, ഇഖാമ കേസുകളിൽ തീർപ്പ് കൽപ്പിച്ചത് ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa