Tuesday, September 24, 2024
SharjahTop Stories

278 കിലോമീറ്റർ വേഗത റഡാറിൽ പിടിച്ചു; ഡ്രൈവർക്ക് ഇരട്ട ശിക്ഷ

ഷാർജ: 200 കിലോമീറ്റർ പരമാവധി വേഗത അനുവദിച്ച റോഡിലൂടെ 278 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ചതിന് ഷാർജ പോലീസ് നടപടി എടുത്തത് രണ്ട് വകുപ്പുകൾ ചേർത്ത്.

വഴിയോരങ്ങളിൽ സ്ഥാപിക്കപ്പെട്ടതും സഞ്ചരിച്ചിക്കുന്നതുമായ റഡാറുകൾ ഉപയോഗിച്ചാണ് നിയമലംഘനം പിടികൂടിയതെന്ന് ഷാർജ പോലീസ് അറിയിച്ചു.

കഴിഞ്ഞ 8 മാസത്തിനിടെ 273 വേഗതാ നിയമ ലംഘനങ്ങൾ റഡാർ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് സൂചിപ്പിച്ചു.

278 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ച വ്യക്തിക്ക് വേഗത പരിധി ലംഘിച്ചതിന് 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകൾ നൽകുകയും ചെയ്തു. വാഹനം 60 ദിവസം നിരത്തിലിറക്കാനും പറ്റില്ല. കൂടാതെ, പരിധിക്ക് അപ്പുറത്തേക്ക് 60 കിലോമീറ്ററിൽ അധികം കൂടിയതിനാൽ 2,000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുകളും ലഭിച്ചു. 30 ദിവസം ഇൗ വകുപ്പിലും വാഹനം പിടിച്ചു വെച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q