Tuesday, September 24, 2024
KuwaitTop Stories

കുവൈത്തിൽ ക്വാറന്റൈൻ സമയം ചുരുക്കാൻ സാധ്യത

കുവൈത്ത് സിറ്റി: 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് കുവൈത്ത് ആരോഗ്യ വകുപ്പ് ആലോചിക്കുന്നു.

പുറത്ത് നിന്നും വരുന്നവർക്ക് നിർബന്ധമായും പിസിആർ ടെസ്റ്റ് വേണമെന്നുള്ളതിനാൽ വൈറസ് ബാധ മനസ്സിലാക്കാൻ അത് സഹായിക്കുമെന്ന നിഗമനത്തിലാണ് പുതിയ നീക്കം.

എന്നാൽ, നിരീക്ഷണ കാലാവധി 14 ദിവസത്തേക്കാൾ കുറയ്ക്കുന്നതിനെ ലോകാരോഗ്യ സംഘടന ശക്തമായി വിമർശിച്ചത് വാർത്തയായിരുന്നു.

യൂറോപ്പിലും മറ്റു മേഖലകളിലും 7 ദിവസമോ 10 ദിവസമോ ആക്കി നിരീക്ഷണ സമയം കുറക്കുന്നത് വൈറസ് വ്യാപനത്തിന് വലിയ കാരണമാകുന്നുണ്ടെന്നും സെപ്തംബർ മാസത്തിലെ വർദ്ധനവ് അതിന്റെ തെളിവാണെന്നും സംഘടന അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q