Sunday, April 6, 2025
DubaiTop Stories

വിലക്ക് പിൻവലിച്ചു; എയർ ഇന്ത്യ എക്സ്പ്രസ്സ് ദുബൈ സർവീസ് തുടരും

ദുബൈ: കോവിഡ് രോഗികൾക്ക് യാത്ര അനുവദിച്ചുവെന്നതിനാൽ 15 ദിവസത്തേക്ക് വിലക്ക് വന്നിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ഷെഡ്യൂൾ പ്രകാരം തുടരുമെന്ന് കമ്പനി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒഫീഷ്യൽ ട്വീറ്റ് മുഖേനയാണ് കമ്പനി വിവരം പുറത്തു വിട്ടത്.

15 ദിവസത്തെ വിലക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് മാറ്റം വരുത്തിയവർക്ക് റീഷെഡ്യൂൾ ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ അവരുടെ യാത്രകൾ ഷാർജ എയർപോർട്ടിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും ജയ്പൂരിൽ നിന്നുമുള്ള കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള 2 പേർക്ക് യാത്രാനുമതി നൽകിയതിനായിരുന്നു 15 ദിവസത്തെ വിലക്ക് വന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa