ആസ്ത്രേലിയയിലെ കാഴ്ചകൾ കണ്ട് ഏഴ് മണിക്കൂർ പറക്കുന്നതിനുള്ള വിമാന ടിക്കറ്റുകൾ വിറ്റത് വെറും 10 മിനുട്ട് കൊണ്ട്
ദീർഘ നാളുകൾക്ക് ശേഷം വിമാന യാത്ര കൊതിക്കുന്നവർക്ക് മുംബിൽ ആസ്ത്രേലിയൻ വിമാനക്കംബനിയായ Qantas ഒരുക്കിയ പദ്ധതി വൻ വിജയം കണ്ടു.
സിഡ്നി എയർപോർട്ടിൽ നിന്ന് പറന്നുയർന്ന് 7 മണിക്കൂർ ആസ്ത്രേലിയയിലെ പ്രധാന സ്ഥലങ്ങൾക്ക് മുകളിലൂടെ പറന്ന് തിരികെ സിഡ്നി എയർപോർട്ടിൽ തന്നെ പറന്നിറങ്ങുന്ന പദ്ധതിയാണു Qantas ഒരുക്കിയിട്ടുള്ളത്.
പദ്ധതി പ്രഖ്യാപിച്ചതോടെ വിമാനക്കംബനിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ടിക്കറ്റ് വില്പനയാണു നടന്നത്. മുഴുവൻ ടിക്കറ്റുകളും വെറും 10 മിനുട്ട് കൊണ്ട് വിറ്റ് തീർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എകണോമി ക്ളാസ് ടിക്കറ്റിനു 570 ഡോളറും ബിസിനസ് ക്ളാസ് ടിക്കറ്റിനു 2400 ഡോളറുമായിരുന്നു വില ഈടാക്കിയത്.
ഒക്ടോബർ 10 നു നടക്കുന്ന സ്പെഷ്യൽ യാത്രക്ക് 149 പേർക്കാണു അവസരം ലഭിച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa