കുവൈത്തിൽ രഹസ്യമായി മയക്കുമരുന്ന് നിർമ്മാണം; ഇന്ത്യക്കാരി പിടിയിൽ
കുവൈത്ത് സിറ്റി: സാൽമിയയിൽ രഹസ്യമായി മയക്കുമരുന്ന് നിർമിക്കുകയായിരുന്ന ഇന്ത്യൻ പൗരയും ഈജിപ്ത് പൗരനും പിടിയിലായി. കൂടെയുള്ള ഒരു കുവൈത്തി പൗരനു വേണ്ടി അന്വേഷണം നടക്കുന്നു.
കഴിഞ്ഞ ദിവസം രഹരി വിരുദ്ധ സേനയും കസ്റ്റംസ് അധികൃതരും ചേർന്ന നടത്തിയ അന്വേഷണത്തിലാണ് നിർമ്മാണ സാമഗ്രികൾ അടക്കമുള്ള സംവിധാനങ്ങൾക്ക് കണ്ടെത്തിയത്.
ലഹരിവസ്തുവടങ്ങിയ പാർസൽ ശ്രദ്ധയിൽ പെട്ട കസ്റ്റംസ്, പാർസലിന്റെ സ്വീകരിക്കാൻ വന്ന ഈജിപ്ത്യൻ പൗരനെ പിടികൂടുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു.
പ്രതിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ സാൽമിയയിലെ താമസ സ്ഥലം പരിശോധിക്കുകയും മയക്കു മരുന്ന് നിർമിക്കാനും പാക്ക് ചെയ്യാനും ഉള്ള സംവിധാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വീടിനുള്ളിൽ നിന്നും ഒരു ഇന്ത്യൻ വനിതയെ പിടികൂടുകയും ചെയ്തു.
പിടിയിലായ രണ്ടു പേരെയും തുടർ അന്വേഷണങ്ങൾക്കായി അധികൃതർക്ക് കൈമാറി. ഒളിവിലായ കുവൈത്തി പൗരനു വേണ്ടി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa