Wednesday, September 25, 2024
OmanTop Stories

ഒമാനിൽ ഒക്ടോബർ 1 മുതൽ മധുര പാനീയങ്ങൾക്ക് വില കൂടും

മസ്‌കറ്റ്: ഒക്‌ടോബർ മുതൽ ഒമാനിൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് ഒമാനിലെ ടാക്സ് അതോറിറ്റി അറിയിച്ചു. ഒക്ടോബർ 1 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

പഞ്ചസാരയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പഞ്ചസാര പോലുള്ളവ ചേർത്ത പാനീയങ്ങൾക്കാണ് 50 ശതമാനം ഷുഗർ എക്സൈസ് നികുതി ഒമാൻ ടാക്സ് അതോറിറ്റി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ടിന്നിലടച്ച ജ്യൂസുകൾ, ഫ്രൂട്ട് ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ, കഫീൻ പാനീയങ്ങൾ, ചായ എന്നിവ പുതിയ നികുതിയുടെ പരിധിയിൽ വരും. 

100 ശതമാനം പ്രകൃതിദത്ത പഴച്ചാറുകൾ, പാൽ, 75 ശതമാനത്തിൽ കുറയാത്ത പാൽ ഉള്ള പാനീയങ്ങൾ, ലബൻ എന്നിവ പുതിയ പഞ്ചസാര നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോഷക പാനീയങ്ങൾ, ഭക്ഷണത്തിനുള്ള മെഡിക്കൽ പാനീയങ്ങൾ എന്നിവയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മറ്റ് ജിസിസി രാജ്യങ്ങൾക്കൊപ്പം, ഒമാൻ നേരത്തെ മദ്യം, പുകയില, എനർജി ഡ്രിങ്കുകൾ എന്നിവയ്ക്ക് 100% നികുതി ചുമത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q