കാസർകോട് സ്വദേശി ദുബൈയിൽ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ
ദുബൈ: കാസർകോഡ് സ്വദേശിയെ ദുബൈയിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസാണ് മരിച്ചത്. ഇന്ന് (ശനി) ഉച്ചയോടെയായിരുന്നു സംഭവം. 41 വയസായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബർദുബൈ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തുടർ നടപടികൾക്കായി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ജനുവരിയിൽ അജീറിന്റെ മൂത്ത സഹോദരൻ ഹാരിസും ദുബൈയിൽ മരണപ്പെട്ടിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് പാനൂസ്, മാതാവ്: ബീഫാത്തിമ, ഭാര്യ: ഫർസാന, മകൾ: ഫില ഫാതിമ, സഹോദരങ്ങൾ: പരേതനായ ഹാരിസ്, സാജിദ്, അബ്ദുറഹ്മാൻ, സുഫൈർ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa