പ്രവാസികൾക്ക് ആശങ്കയായ കുവൈത്തിവൽക്കരണം നടക്കുന്നത് ഇങ്ങനെയാണ്
പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ശക്തമാകുന്ന സ്വദേശി വൽക്കരണം കുവൈത്തിൽ നടപ്പിലാക്കുന്നത് വിവിധ നിയമ നടപടികളിലൂടെ.
നിലവിൽ ഗവൺമെന്റ് വിദ്യാഭ്യാസ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ പേരു വിവരങ്ങൾ ശേഖരിക്കാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന്, വിദേശികളുടെ സ്ഥാനത്ത് കുവൈത്തികളായ ബിരുദ ധാരികളെ നിയമിക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി കുവൈത്തികളായ വിദ്യാർഥികളുടെയും ബിരുദ ധാരികളുടെയും കണക്കുകൾ ശേഖരിച്ചിരുന്നു. ഇതുപോലെ ബാങ്കിംഗ് മേഖലയിലും ഓയിൽ വിപണന മേഖലയിലും എല്ലാം സ്വദേശിവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്.
കൂടാതെ, വിദേശികളുടെ എണ്ണം കുറച്ചുകൊണ്ട് പദ്ധതികൾ തയാറാക്കാൻ ഗവൺമെന്റ് മേഖലയിൽ നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പൊതു മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്വകാര്യ മേഖലകളിലേക്ക് വിസ മാറുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
യൂണിവേഴ്സിറ്റി ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കി നൽകില്ല എന്ന നിർദ്ദേശവും ഇതിന്റെ ഭാഗമായി വന്നിരുന്നു. തൊഴിൽ മേഖലകൾ മാറുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കിയതും ഇതിന്റെ ഭാഗമായാണ്.
കുവൈത്തിൽ നിലവിൽ പകുതിയുടെ അടുത്ത് ജനങ്ങളും വിദേശികളാണ്. ഏകദേശം 4.8 മില്യൺ കുവൈതികൾ ഉള്ളപ്പോൾ 3.4 മില്യൺ വിദേശികളാണ് രാജ്യത്തുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa