Sunday, November 24, 2024
KuwaitKuwait CityTop Stories

ട്രാഫിക് കുരുക്ക്; വിവിധയിനം പദ്ധതികളുമായി കുവൈത്ത് നഗരസഭ

കുവൈത്ത് സിറ്റി: നഗര മേഖലകളിൽ ശക്തമായ ഗതാഗതക്കുരുക്കിന് പരിഹാരമായി വിവിധയിനം പദ്ധതികളുമായി കുവൈത്ത് നഗരസഭ.

കാർ പാർക്കിംഗ് ഏരിയകൾ വർദ്ധിപ്പിച്ചും സ്മാർട്ട് പാർക്കിംഗ് സംവിധാനം നടപ്പിലാക്കിയുമാണ് പ്രധാനമായും കുരുക്കൊഴിവാക്കാൻ വഴിയുണ്ടാക്കുന്നത്.

കൂടാതെ, ജന സാന്ദ്രതയും ജനസംഖ്യയും അനുസരിച്ച് റോഡ് വികസനവും ട്രാഫിക് ജാം ഉള്ള മേഖലകളിൽ കൂടുതൽ ലൈറ്റ് സിഗ്നലുകൾ സ്ഥാപിക്കലും പൊതു വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കലും അടക്കം മറ്റു മാർഗ്ഗങ്ങളും പദ്ധതിയിൽ ഉൾക്കൊള്ളുന്നുണ്ട്.

ഇതിനെല്ലാം പുറമെ വാഹന യാത്രക്കാരുടെ ജാഗ്രതയും ഇൗ ഉദ്യമത്തിൽ നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa