Saturday, September 28, 2024
KuwaitTop Stories

കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക്‌ വൻ പിഴ വരുന്നു

കുവൈത്ത് സിറ്റി: വർദ്ധിച്ചു വരുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക്‌ തടയിടാനായി ഇനിമുതൽ കുവൈത്തിൽ വലിയ പിഴ ഈടാക്കാൻ ഭരണകൂടം പദ്ധതിയിടുന്നു.

നമ്പർ പ്ലേറ്റ് ഇല്ലാതെ യാത്ര ചെയ്യൽ, ചുവപ്പ് സിഗ്നലിൽ വാഹനം ഓടിക്കൽ, അമിത വേഗത, അശ്രദ്ധമായി ഡ്രൈവ് ചെയ്യൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 200 മുതൽ 500 വരെ കുവൈതി ദീനാർ പിഴ ഈടാക്കാനും 3 മാസം തടവ് ശിക്ഷ നൽകാനും ഉള്ള നിയമം അന്തിമ അവലോകനത്തിനായി നാഷനൽ അസംബ്ലിയിലേക്ക് അയച്ചിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനും പിഴ ഉണ്ടാകും. നിലവിൽ 50 ദീനാറിൽ കൂടാത്ത പിഴകളാണ് ഇത്തരം കേസുകൾക്കുള്ളത്.

10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തിയാൽ 100 മുതൽ 200 ദിനാർ വരെ പിഴയും 2 മാസം തടവും നൽകുന്നതും ഭേദഗതിയിലുണ്ട്.

ശരിയായ പാതയിലൂടെ അല്ലാതെ വാഹനമോടിച്ചാലും ലൈസൻസ് ഇല്ലാതെ മറ്റൊരാളുടെ വാഹനം ഓടിച്ചാലും സമാനമായ പിഴ ഉണ്ടാകുമെന്നും കരട് റിപ്പോർട്ടിൽ ഉണ്ട്.

വാഹനം റോഡിൽ നിർത്തിയിട്ടാലും നടപ്പാതയിലൂടെ ഓടിച്ചാലും വലിയ ശബ്ദമുള്ള സ്പീക്കർ ഉപയോഗിച്ചാലും ശക്തമായ വെളിച്ചം ഉപയോഗിച്ചാലും 50 മുതൽ 100 വരെ ദിനാർ പിഴ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q