റസിഡന്റ് കാർഡ് ഉള്ള പ്രവാസികൾക്ക് ഒമാനിലേക്ക് മടങ്ങാം
മസ്‌കറ്റ്: സാധുവായ റെസിഡൻസി കൈവശമുള്ളവരെ ഒക്ടോബർ ഒന്നുമുതൽ ഒമാനിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് സുപ്രീംകമ്മിറ്റി. ഒമാനിലെത്തുന്നവർക്ക് ലബോറട്ടറി പരിശോധനയും 14 ദിവസത്തെ കോറന്റൈനും നിർബന്ധമാണ്.
ചൊവ്വാഴ്ച രാവിലെ കോവിഡ് -19 നിയന്ത്രിക്കുന്നതിനുള്ള സുപ്രീം സമിതിയുടെ സംയുക്ത യോഗത്തിൽ ആഭ്യന്തരമന്ത്രി സയ്യിദ് ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു.
കോവിഡ് 19 കൊറോണ പകർച്ച വ്യാധി ലോകം മുഴുവൻ പടർന്നത് മുതൽ ഒമാനും അന്താരാഷ്ട്ര യാത്രകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഒക്ടോബർ ഒന്ന് മുതൽ സാധുവായ റസിഡന്റ് കാർഡ് ഉള്ളവർക്ക് ഒമാനിലേക്ക് മടങ്ങാൻ കഴിയും.
ഇന്ത്യയിൽ നിന്ന് നിരവധി പേരാണ് ഒമാനിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി നാട്ടിൽ കുടുങ്ങിയിരിക്കുന്നത്. കോവിഡ് ചുമതലയുള്ള സുപ്രീം കമ്മറ്റിയുടെ പുതിയ തീരുമാനം കേരളീയരടക്കമുള്ള നിരവധി പേർക്ക് ആശ്വാസമേകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa