തനിക്ക് മരിക്കണമെന്ന് ഹൗസ് ഡ്രൈവറുടെ ലൈംഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരന്റെ മൊഴി
ദുബൈ: കുടുംബ ഡ്രൈവറുടെ പീഡനത്തിനിരയായ മൂന്നു വയസ്സുകാരന്റെ മാനസിക നില താളം തെറ്റിയതായി കുട്ടിയുടെ അമ്മ പോലീസിനു മൊഴി നൽകി. തനിക്ക് മരിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടതായാണ് അമ്മ പൊലീസിന് മൊഴി നല്‍കിയത്.
കുട്ടിയുടെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന 57 വയസുകാരനായ ഡ്രൈവറാണ് കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ലിവിങ് റൂമിലെ താന്‍ പീഡനത്തിനിരയായ കസേര പോലും തനിക്ക് ഇഷ്ടമല്ലെന്നും കുട്ടി പറഞ്ഞതായും അമ്മ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, പ്രതിയായ ഡ്രൈവര്‍ക്കെതിരെ യു.എ.ഇ കോടതിയില്‍ നടപടി തുടങ്ങി.
വീട്ടിലെ ജോലിക്കാരിയുടെ ഭർത്താവായ പ്രതി വീട്ടിലെ മറ്റാരുടെയും ശ്രദ്ധയില്‍ പെടാത്തപ്പോൾ കുട്ടിയെ ലൈംഗീക പീഢനത്തിനിരയാക്കുകയായിരുന്നു. ഡ്രൈവറെ തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ കുട്ടി, അയാള്‍ ചെയ്തതൊക്കെയും അമ്മയോട് വിവരിച്ചതോടെ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
സമീപത്തുള്ള ഏതാനും കുട്ടികളെ നഴ്‌സറിയില്‍ കൊണ്ടാക്കുന്നത് ഇയാളായത്കൊണ്ട് തന്റെ മകനെയും നഴ്‌സറിയിലാക്കാന്‍ അമ്മ പ്രതിയെ ഏല്‍പ്പിച്ചു. എന്നാൽ ഇയാൾ തങ്ങളുടെ കുട്ടികളെ ശല്യം ചെയ്യുന്നതായി അയൽവാസികളിൽ നിന്ന് അറിഞ്ഞതിനെ തുടർന്ന് അയാള്‍ക്കൊപ്പം നഴ്‌സറിയില്‍ വിടുന്നത് നിര്‍ത്തിയിരുന്നു.
ഇതിനു ശേഷമാണ് കുട്ടി അമ്മയോട് കാര്യങ്ങൾ പറയുന്നതും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നതും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa