“അത് വഞ്ചനയാണ്!”: കരാറിനെതിരെ കുവൈത്തിൽ പ്രതിഷേധം
കുവൈത്ത്: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും കരാറിൽ ഏർപ്പെട്ടതു പോലെ കുവൈത്തും മുന്നോട്ട് വരുമെന്ന ട്രംപിന്റെ പരാമർശത്തിന് പിന്നാലെ കുവൈത്തിൽ പ്രതിഷേധമുയരുന്നു.
ഇസ്രയേൽ ഫാലസ്തീനിന്റെ മേൽ നടത്തുന്ന അധിനിവേശവും കിരാത ആക്രമണങ്ങളും മനപ്പൂർവ്വം അവഗണിച്ചുകൊണ്ടുള്ള ഇൗ കരാർ വഞ്ചനയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നാഷനൽ അസംബ്ലിക്ക് സമീപം പ്രതിഷേധം നടന്നത്.
ഒരു സയണിസ്റ്റ് രാജ്യവുമായി സമാധാന കരാറിന് കുവൈത്തി ജനത തായറല്ലെന്നും അവരുടെ ബാനറിൽ എഴുതിയിട്ടുണ്ടായിരുന്നു.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അവകാശ വാദത്തെ നിഷേധിച്ചുകൊണ്ട് രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു സംഘം നിയമജ്ഞർ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa