സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന മൂന്ന് സന്ദർഭങ്ങൾ അറിയാം
ജിദ്ദ: ഒരു തൊഴിലാളിക്ക് തൻ്റെ തൊഴിലുടമയുടെ സമ്മതം കൂടാതെ തന്നെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന മൂന്ന് സാഹചര്യങ്ങളുണ്ടെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനം അറിയാതെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കുമോ എന്ന ഒരാളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രാലയം.മന്ത്രാലയത്തിൻ്റെ മറുപടി പ്രകാരം സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന മൂന്ന് സന്ദർഭങ്ങൾ താഴെ വിവരിക്കുന്നു.
1. തൊഴിലാളിയുടെ ഇഖാമയുടെയും വർക്ക് പെർമിറ്റിൻ്റെയും കാലാവധി അവസാനിച്ചാൽ നിലവിലെ സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല മാറാൻ സാധിക്കും.
2. തൊഴിലാളിക്ക് തുടർച്ചയായ മൂന്ന് മാസത്തെ ശമ്പളം നൽകിയിട്ടില്ലെങ്കിലും നിലവിലുള്ള സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറാം.
3. ഒരു തൊഴിലാളിയെ സ്പോൺസർ ഹുറൂബാണെന്ന് പ്രഖ്യാപിച്ചത് വഞ്ചനയിലൂടെയാണെന്ന് തെളിഞ്ഞാലും നിലവിലുള്ള സ്പോൺസറുടെ സമ്മതമില്ലാതെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa