ആശുപത്രിയെ ഭയം! മെക്സിക്കൻ ജനതക്കിഷ്ടം വീട്ടിൽ മരിക്കാൻ
മെക്സിക്കോ: കൊറോണ വൈറസ് ബാധിച്ചിട്ടും ഹോസ്പിറ്റലിൽ പോകാൻ തയ്യാറാവാതെ വീട്ടിൽ തന്നെ ചികിത്സ ചെയ്യാൻ ഇഷ്ടപ്പെട്ട് മെക്സിക്കൻ ജനത.
ശക്തമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ആശുപത്രിയിൽ പോകാൻ തയ്യാറാവാതെ 3,400 ഡോളറിന് യന്ത്രസഹയത്തോടെ പ്രവർത്തിക്കുന്ന വെന്റിലേറ്റർ വാങ്ങിയ 61 കാരൻ മരണപ്പെട്ടതോടെയാണ് മെക്സിക്കൻ ജനതയുടെ ആശുപത്രി ഭയം വാർത്തകളിൽ നിറഞ്ഞത്.
മോശം പരിചരണവും വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതും മെക്സിക്കോയിലെ സ്ഥിതി രൂക്ഷമാക്കിയെങ്കിലും ജനങ്ങൾക്കിടയിൽ വ്യാപിച്ച അഭ്യൂഹങ്ങളും അവരുടെ ആശുപത്രിയിലുള്ള വിശ്വാസം ഇല്ലാതാക്കിയിട്ടുണ്ട്.
പ്രമേഹം മൂർച്ഛിച്ച് ബുദ്ധിമുട്ടുന്ന മറ്റൊരു രോഗി, കോവിഡ് ബാധിചിട്ടും ആശുപത്രിയിൽ പോകാതെ ഒരു മാസത്തോളം ദുരിതമനുഭവിച്ചതും വാർത്തയായിരുന്നു. വൈറസ് ബാധക്ക് മുമ്പുള്ള മോശം പരിചരണവും അനുഭവങ്ങളുമാണ് അവർക്ക് ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയത്. “ആശുപത്രിയിൽ പോയാൽ ഇനി ഞാൻ തിരിച്ചുവരലുണ്ടാവില്ല” എന്നാണ് അവർ അന്വേഷിച്ചവരോട് പറഞ്ഞത്.
മോശം പരിചരണവും അപര്യാപ്തതയും കുറേയൊക്കെ ശരിയാണെന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറയുന്നുണ്ടെങ്കിലും അഭ്യൂഹങ്ങളും വലിയൊരളവോളം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa