Wednesday, October 2, 2024
Kuwait CityTop Stories

കെട്ടിടത്തിൽ തീപിടിത്തം; നാലുപേർക്ക് ദേഹാസ്വാസ്ഥ്യം

കുവൈത്ത് സിറ്റി: നഗര പ്രദേശത്തെ സബാഹ് സലീം കെട്ടിട സമുച്ചയത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് പരിക്കേറ്റു.

അപകട മേഖലയിൽ കുതിച്ചെത്തിയ അഗ്നിശമന സേന ഉടനെ തന്നെ മൂന്ന് നിലകളിലെയും ആളുകളെ ഒഴിപ്പിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സാധിച്ചു.

ട്രാൻസ്ഫോർമറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തീ പിടിത്തത്തിനിടെ ഉയർന്ന പുക ശ്വസിച്ച് നാലു പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും പ്രഥമ ശുശ്രൂഷ നൽകി പറഞ്ഞയച്ചെന്നും മറ്റു പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q