Sunday, November 24, 2024
Top StoriesU A E

യുഎഇ ഭാഗികമായി പുതിയ വിസ ഇഷ്യൂ ചെയ്യാൻ തുടങ്ങി

യുഎഇ: മാർച്ച് 17 ന് നിർത്തി വെച്ചിരുന്ന വിസാ നൽകൽ വീണ്ടും തുടങ്ങിയതായി അധികൃതർ അറിയിച്ചു. തൊഴിൽ പെർമിഷൻ ഉള്ളവർക്ക്‌ പ്രവേശനം നൽകിയിട്ടില്ല.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് അതോറിറ്റി അറിയിച്ചു.

ഏഴു ലക്ഷത്തിലധികം മലയാളികൾ യുഎഇ രാജ്യങ്ങളിലുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവരിൽ വലിയൊരു ശതമാനവും കോവിഡ് ഭീതി കാരണം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇവരിൽ ഭൂരിഭാഗവും തിരിച്ചുപോകാനും തുടങ്ങിയിട്ടുണ്ട്. പുതിയ തൊഴിലന്വേഷകർക്ക്‌ ഉപകാരപ്പെടും വിധം പുതിയ വിസ ഇഷ്യൂ ചെയ്യാൻ തുടങ്ങിയെങ്കിലും തൊഴിൽ വിസകൾ കൂടി നൽകാൻ തുടങ്ങിയാലേ ഇത് പൂർണ്ണമായും ഉപകരിക്കുകയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa