സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം 500 നും താഴെയായി
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1007 പേർ കൂടി രോഗമുക്തരായതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 94.85 ശതമാനം പേരും സുഖം പ്രാപിച്ചു.
പുതുതായി 498 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണു രേഖപ്പെടുത്തുന്നത്.
നിലവിൽ 12,465 രോഗികളാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 1090 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 പേർ കൂടി മരിച്ചതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 4599 ആയി ഉയർന്നിട്ടുണ്ട്.
46,037 കൊറോണ ടെസ്റ്റുകളാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഡാറ്റകൾ വ്യക്തമാക്കുന്നു.
ആഗോള തലത്തിൽ ഇത് വരെയായി 3,21,87,580 പേർക്ക് കൊറോണ ബാധിച്ചപ്പോൾ അതിൽ 2,37,47,427 പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
ലോകത്ത് ഇത് വരെയായി കൊറോണ മൂലം 9,83,454 പേരാണു മരിച്ചത്. 2,06,801 പേർ മരിച്ച അമേരിക്കയിലാണു ഏറ്റവും കൂടുതൽ മരണം നടന്നത്.
1,39,065 പേർ മരിച്ച ബ്രസീലും 91,435 പേർ മരിച്ച ഇന്ത്യയും 74,949 പേർ മരിച്ച മെക്സിക്കോയും മരണ നിരക്കിൽ യഥാക്രമം അമേരിക്കക്ക് പിറകിലുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണു യഥാക്രമം ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa