Sunday, April 6, 2025
Kuwait CityTop Stories

കോവിഡ്; കുവൈത്തിൽ 590 പുതിയ കേസ്, 601 പേർക്ക് സുഖപ്പെട്ടു

കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച കോവിഡ് 590 പേർക്ക് കൂടി ബാധിച്ചതോടെ ആകെ വൈറസ് ബാധ 102,441 ആയി ഉയർന്നു. നിലവിൽ 8,284 രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്. അതിൽ 111 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്

അതേ സമയം 601 പേർക്ക് കൂടി രോഗം സുഖപ്പെട്ടു. ഇതോടെ ആകെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 93,562 ആയി.

രോഗബാധയുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടം നടപ്പിലാക്കുന്നത് സെപ്തംബർ 14ന് കുവൈത്ത് ഗവൺമെന്റ് തൽക്കാലം വേണ്ടെന്ന് വെച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa