റിയാദിൽ പ്രവാസികളുടെ റൂമുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ കയറി കൊള്ള നടത്തുന്ന സംഘം പിടിയിൽ
റിയാദ്: പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ കയറി ഭീഷണിപ്പെടുത്തി കൊള്ള നടത്തുകയും മറ്റു നിരവധി കുറ്റകൃത്യങ്ങളിലേർപ്പെടുകയും ചെയ്ത സംഘം റിയാദ് പോലീസിൻ്റെ പിടിയിലായി.
അഞ്ചംഗ സൗദി പൗരന്മാരാണു പിടിയിലായതെന്ന് റിയാദ് പോലീസ് മീഡിയാ വിഭാഗം അസിസ്റ്റൻ്റ് വാക്താവ് മേജർ ഖാലിദ് അൽ കുറൈദിസ് അറിയിച്ചു.
ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഓഫീസർമാരുടെ വേഷം ധരിച്ചായിരുന്നു ഇവർ വിദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ കയറിയിരുന്നത്.
ഇതോടൊപ്പം എ ടി എം മെഷീൻ വഴിയും ചില ഇലക്ട്രോണിക് ആപ്ളിക്കേഷനുകൾ ഉപയോഗിച്ച് വ്യക്തികളെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും ആയുധങ്ങൾ കാട്ടിയുമെല്ലാം സംഘം കൊള്ള നടത്തിയിട്ടുണ്ട്.
പ്രതികളിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ നിയമ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa