Friday, September 27, 2024
Saudi ArabiaTop Stories

ഫൈസൽ ബിൻ നവാഫ് രാജകുമാരൻ ദേശീയ ദിനം ആഘോഷിച്ചത് അനാഥർക്ക് ഭക്ഷണവും വസ്ത്രവും നൽകി

അൽജൗഫ്: പ്രവിശ്യാ ഗവർണ്ണർ ഫൈസൽ ബിൻ നവാഫ് രാജകുമാരൻ ഈ വർഷത്തെ സൗദി ദേശീയ ദിനം ആഘോഷിച്ചത് അനാഥർക്ക് വസ്ത്രവും ഭക്ഷണവും നൽകി.

ഏകദേശം മൂന്ന് ലക്ഷം റിയാലാണു ഫൈസൽ ബിൻ നവാഫ് രാജകുമാരൻ ഭക്ഷണത്തിനും വസ്ത്രത്തിനുമായി ചിലവഴിച്ചത്.

രാജകുമാരൻ്റെ പ്രവൃത്തിയെ അൽ ജൗഫ് ഓർഫൻ അസോസിയേഷൻ തലവൻ ഡോ: നവാഫ് അൽ ഖാലിദി പ്രശംസിക്കുകയും മേഖലയിലെ അനാഥരുടെ പേരിൽ നന്ദി അറിയിക്കുകയും ചെയ്തു.

സൗദി രാഷ്ട്ര പിതാവ് അബ്ദുൽ അസീസ് രാജാവിൻ്റെ മാതൃകയാണിതെന്നും ഡോ:നവാഫ് അൽ ഖാലിദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്