സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയ ആളുടെ വിസ കഫീലിനു ഫൈനൽ എക്സിറ്റ് ആക്കാൻ സാധിക്കുമോ ? ജവാസാത്തിൻ്റെ പ്രതികരണം
റിയാദ്: റി എൻട്രിയിൽ സൗദിക്ക് പുറത്ത് പോയ ഒരു വിദേശ തൊഴിലാളിയുടെ വിസ ഫൈനൽ എക്സിറ്റ് ആക്കാൻ സാധിക്കുമോ എന്ന സംശയത്തിന് സൗദി ജവാസാത്ത് മറുപടി നൽകി.
അവധിയിൽ പോയ ഒരു വിദേശി ജവാസത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഉന്നയിച്ച ചോദ്യത്തിനാണു ജവാസാത്ത് അധികൃതർ മറുപടി നൽകിയത്.
ഞാൻ ഇപ്പോൾ സൗദിക്ക് പുറത്താണെന്നും ഈ സാഹചര്യത്തിൽ എനിക്ക് എൻ്റെ റി എൻട്രി ഫൈനൽ എക്സിറ്റ് ആക്കാൻ കഫീലിനോട് ആവശ്യപ്പെടാനും കഫീലിനു റി എൻട്രി ഫൈനൽ എക്സിറ്റ് ആക്കാനും സാധിക്കുമോ എന്നായിരുന്നു വിദേശി ജവാസാത്തിനോട് സംശയം ഉന്നയിച്ചത്.
സൗദിക്ക് പുറത്തുള്ള ആളുടെ റി എൻട്രി വിസ ഫൈനൽ എക്സിറ്റ് ആക്കാൻ നിലവിൽ സിസ്റ്റം അനുവദിക്കുന്നില്ല എന്നായിരുന്നു ജവാസാത്ത് സംശയത്തിനു മറുപടി നൽകിയത്.
റി എൻട്രി വിസയിൽ പോയ ഒരാൾ മടങ്ങി വന്നില്ലെങ്കിൽ മൂന്ന് വർഷം കഴിഞ്ഞ് അയാൾക്ക് മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് പുതിയ വിസയിൽ മടങ്ങി വരാവുന്നതാണ്. അതേ സമയം പഴയ കഫീലിന്റെ വിസയിൽ തന്നെയാണ് മടങ്ങുന്നതെങ്കിൽ ഏത് സമയവും സൗദിയിലേക്ക് വരാമെന്ന് ജവാസാത്ത് മുമ്പ് അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa