കോവിഡ് പ്രോട്ടോകോൾ ലംഘനം; അജ്മാനിൽ മൂന്ന് റസ്റ്റോറന്റുകൾ കൂടി അടപ്പിച്ചു
അജ്മാൻ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതിനാൽ അജ്മാനിൽ 3 റസ്റ്റോറന്റുകൾ കൂടി പോലീസ് അടപ്പിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
അടുത്ത നിർദ്ദേശം ലഭിക്കുന്നത് വരെ താത്കാലികമായാണ് അടപ്പിച്ചത്. യുഎഇയിൽ കോവിഡ് ബാധ ഉയർന്നു നിൽക്കുന്ന സാഹചര്യമായതിനാൽ ശക്തമായ പരിശോധനകളും നടപടികളും തുടർന്നു കൊണ്ടിരിക്കുകയാണ്.
ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ പാലിക്കപ്പെടുന്നതിൽ വീഴ്ച വരുത്തുന്നത് ഒരു നിലക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ അനുവദിക്കുകയില്ലെന്ന് അജ്മാൻ പോലീസ് ഡെപ്യൂട്ടി ഡയരക്ടർ നുഈമി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa