യുവതിയെ ദുബൈ പോലീസ് ചോദ്യം ചെയ്തു; പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ
ദുബൈ നഗരത്തിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് ഒരു സംഘം പോലീസുകാരുടെ ശ്രദ്ധയിൽ ആ ദൃശ്യം പതിക്കുന്നത്; അവശയായ, പരിഭ്രാന്തയായ ഒരു ഏഷ്യൻ വനിത.
അടുത്തുവന്നു അന്വേഷിച്ച് നോക്കിയപ്പോഴാണ്, ടൂറിസ്റ്റ് വിസക്ക് ദുബൈയിൽ വന്നതാണെന്ന് മനസ്സിലായത്. പോലീസുകാർ സ്ത്രീയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൊണ്ടുപോകുന്ന വഴിക്ക് അവൾ ദുരിതങ്ങളുടെ കെട്ടഴിച്ചു.
കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ടൂറിസ്റ്റ് വിസക്ക് ദുബൈയിൽ വന്നതും യുഎഇ മുഴുവൻ ലോക് ഡൗൺ ആയതോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങിയതും അടക്കമുള്ള കഥകൾ കേട്ട പോലീസ് അവളുടെ താമസത്തെ കുറിച്ച് ചോദിച്ചു.
കൈയ്യിലുള്ള പണം കഴിഞ്ഞതിനാൽ താമസിക്കുന്ന ഹോട്ടൽ മുറിയുടെ വാടക നൽകാൻ കഴിയാതെയായതും ഹോട്ടലിൽ നിന്നും പുറത്താക്കിയതും എല്ലാം അവർ ശ്രദ്ധിച്ച് കേട്ടു.
മാനസികമായും ശാരീരിമായും തകർന്ന യുവതിക്ക് ആവശ്യമായ ചികിത്സ നൽകിയതിന് ശേഷം പോലീസ് അവൾക്ക് ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്തു കൊടുത്തു. ശേഷം സ്വന്തം നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു.
ദുബൈ പോലീസിന്റെ അതുല്യ സേവനത്തിന് യുവതി നന്ദി അറിയിച്ചു. പട്രോളിങ് നടത്തിയ പോലീസ് സംഘത്തെ മേലുദ്യോഗസ്ഥർ പ്രത്യേകം അനുമോദിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa