സൗദി അറേബ്യ 2021 മുതൽ ടൂറിസ്റ്റ് വിസ പുനരാരംഭിക്കും
റിയാദ്: അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി ഡോ:അഹമദ് അൽ കാതിബ് അറിയിച്ചു.
പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിനോടാണു ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്ന കാര്യം ടൂറിസം മന്ത്രി വെളിപ്പെടുത്തിയത്. കൊറോണ വാക്സിൻ സംബന്ധിച്ച് എന്തെങ്കിലും പുരോഗമനം ഉണ്ടായാൽ വിസ നടപടികൾ പരമാവധി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
2019 സെപ്തംബർ മുതലായിരുന്നു 49 രാജ്യങ്ങൾക്ക് ഓൺ അറൈവൽ വിസയും ഇ വിസയും അനുവദിച്ച് കൊണ്ട് സൗദി ടൂറിസം വിസ പോളിസി പരിഷ്ക്കരിച്ചത്.
എണ്ണയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കി മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പദ്ധതികളുടെ ഭാഗമായാണു ടൂറിസം വിസ പോളിസിയിൽ പരിഷ്ക്കരണം കൊണ്ട് വന്നത്.
2030 ആകുന്നതോടെ രാജ്യത്തിൻ്റെ ആഭ്യന്തരോത്പ്പാദനത്തിൽ 10 ശതമാനം പങ്ക് ടൂറിസം മേഖലയിൽ നിന്നുള്ളതായിരിക്കുമെന്നാണു അധികൃതർ കണക്ക് കൂട്ടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa