Sunday, November 24, 2024
Saudi ArabiaTop Stories

ജിദ്ദയിൽ പരിശോധന ശക്തമായി തുടരുന്നു; നൂറിലധികം കടകൾ അടപ്പിച്ചു

ജിദ്ദ: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിലുള്ള പരിശോധനകൾ ശക്തമായി തുടരുന്നു.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മാത്രം ബലദിയ നിയമങ്ങൾ പാലിക്കാത്ത 104 വ്യാപാര സ്ഥാപനങ്ങളാണു അധികൃതർ അടപ്പിച്ചത്.

വിവിധ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനിടയിലായിരുന്നു ഇത്രയും സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ചകളിൽ സൗദിയിലെ വിവിധ നഗരങ്ങളിൽ വ്യത്യസ്ത ഗവണ്മെൻ്റ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ വാണിജ്യ സ്ഥാാപനങ്ങളിൽ പരിശോധനകൾ നടന്നിരുന്നു.

വ്യാജ ഉത്പന്നങ്ങളുടെ വില്പനയും വാറ്റ് വെട്ടിപ്പുമെല്ലാം പരിശോധക സംഘം കണ്ടെത്തിയിരുന്നു. പ്രധാനമായും കംബ്യൂട്ടർ, ഇലക്ട്രോണിക് ഷോപ്പുകൾ കേന്ദ്രീകരിച്ചായിരുന്നു നേരത്തെ പരിശോധനകൾ നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്