Tuesday, September 24, 2024
Saudi ArabiaTop Stories

ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഇഅതമർനാ ആപ് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം

ജിദ്ദ: പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിച്ച് ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഇഅതമർനാ ആപ് ഇന്ന് മുതൽ സ്മാർട്ട് ഫോണുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ആപ് വഴി ഉംറ നിർവ്വഹിക്കാനും റൗള സന്ദർശിക്കാനും സമയക്രമം നിശ്ചയിക്കാനും മറ്റും തീർത്ഥാടകർക്ക് സാധിക്കും. https://apps.apple.com/us/app/eatmarna/id1532669630 എന്ന ലിങ്ക് വഴി ഇപ്പോൾ ആപ്സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡിലും വൈകാതെ ലഭ്യമാകും.

ആരോഗ്യ മന്ത്രാലയത്തിൻ്റെ തവക്കൽനാ ആപ് വഴി ലിങ്ക് ചെയ്തായിരിക്കും ഇഅതമർനാ ആപ് പ്രവർത്തിക്കുക. കൊറോണ മുക്തരാണെന്ന സാക്ഷ്യപ്പെടുത്തൽ നൽകിയാലേ അനുതി ലഭിക്കുകയുള്ളൂ.

തീർത്ഥാടകർക്ക് ഘട്ടം ഘട്ടമായാണു ഉംറക്ക് അനുമതി നൽകുന്നത്. ഒന്നാം ഘട്ടത്തിൽ (ഒക്ടോബർ 4 ഞായറാഴ്ച) മുതൽ 6000 ആഭ്യന്തര തീർത്ഥാടകർക്കാണു പ്രതിദിനം ഉംറ നിർവ്വഹിക്കാൻ അനുമതിയുണ്ടായിരിക്കുക.

രണ്ടാം ഘട്ടത്തിൽ (ഒക്ടോബർ 18) മുതൽ 15,000 തീർത്ഥാടകർക്കും മൂന്നാം ഘട്ടത്തിൽ (നവംബർ 1) മുതൽ പ്രതി ദിനം 20,000 തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാം. നാലാം ഘട്ടത്തിൽ കൊറോണ അപകട സാധ്യതകൾ ഇല്ലാതായി എന്ന് അധികൃതർക്ക് ബോധ്യമാകുന്ന സമയം തീർഥാടകരുടെ എണ്ണത്തിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കും. രണ്ടാം ഘട്ടം മുതൽ വിദേശ തീർത്ഥാടകർക്കും പ്രവേശനം അനുവദിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്