നാല് ലാബുകളിലെ കൊറോണ ടെസ്റ്റ് റിസൽറ്റുമായി ദുബൈയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല
കൊറോണ ടെസ്റ്റ് റിസൽറ്റിൽ തെറ്റായ രീതിയിൽ നെഗറ്റീവ് രേഖപ്പെടുത്തിയ ഇന്ത്യയിലെ നാലു ലാബുകളിലെ ടെസ്റ്റുകൾ അംഗീകരിക്കില്ലെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
ഒരു ആഴ്ചയിൽ മാത്രം 10 ലധികം റിപ്പോർട്ടുകളിൽ നെഗറ്റീവ് രേഖപ്പെടുത്തിയത് തെറ്റാണെന്ന് തെളിഞ്ഞതാണു ഈ ലാബുകളിലെ ടെസ്റ്റുകൾ ദുബൈ ഹെൽത്ത് അതോറിറ്റി തള്ളാൻ കാരണം.
വിലക്കേർപ്പെടുത്തിയ ഇന്ത്യയിലെ നാലു ലാബുകൾ ഇവയാണ്: 1. മൈക്രോ ഹെൽത്ത് ലാബ് തിരുവനന്തപുരം ( കേരളത്തിലെ മറ്റു നഗരങ്ങളിലുമുള്ള മൈക്രോ ഹെൽത്ത് ലാബുകൾ). 2. സൂര്യറാം ലാബ് ജൈപൂർ. 3. ഡോ: പി ഭസിൻ പത് ലാബ്സ് ഡെൽഹി, 4.നോബ്ള് ഡയഗ്നോസ്റ്റിക് സെൻ്റർ ഡെൽഹി.
ട്രാവൽ ഏജൻ്റുമാർക്ക് ഇത് സംബന്ധിച്ച് ലഭിച്ച സന്ദേശത്തിലാണു ഈ ലാബുകൾ വഴി ടെസ്റ്റ് നടത്തിയ യാത്രക്കാർക്ക് ദുബൈയിലേക്ക് പറക്കുന്നതിനു അനുമതി നൽകരുതെന്ന് നിർദ്ദേശം ഉള്ളത്.
കൊറൊണ ടെസ്റ്റ് നെഗറ്റീവ് ഉള്ള യാത്രക്കാരനെ ദുബൈയിലേക്ക് കൊണ്ട് പോയതിനു നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിനു ദുബൈ എയർപോർട്ട് അധികൃതർ വിലക്കേർപ്പെടുത്തുകയും പിന്നീട് വിലക്ക് പിൻവലിക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa