Sunday, April 6, 2025
Kuwait CityTop Stories

കുവൈത്തിലെ ഇന്ത്യൻ എംബസിയിലേക്ക് വരുന്നത് നിരവധി പരാതികൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാർ അവരുടെ പ്രയാസങ്ങളും പരാതികളുമായി ഇന്ത്യൻ എംബസിയിലേക്ക് ധാരാളം സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു.

ഇത് വളരെ നല്ല കാര്യമാണെന്നും സന്ദേശം ലഭിച്ച ഉടനെ തന്നെ കുവൈത്തിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട അധികൃതരിലേക്ക്‌ സന്ദേശം കൈമാറുന്നുണ്ടെന്നും പെട്ടെന്നുതന്നെ നടപടികൾക്ക് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

എന്നാൽ അയക്കുന്നവർ അവരുടെ പേരും അഡ്രസ്സും അടക്കമുള്ള വിശദവിവരങ്ങൾ സന്ദേശത്തിന്റെ കൂടെ നൽകണമെന്നും എങ്കിലേ സുതാര്യമായ രൂപത്തിൽ വ്യക്തതയോടെ കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa