Wednesday, May 21, 2025
DubaiTop Stories

ദുബായിൽ രണ്ട് സലൂണുകൾ കൂടി അടപ്പിച്ചു

ദുബൈ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ രണ്ട് സലൂണുകൾ കൂടി അടപ്പിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

58 സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ പിടികൂടുകയും 70 മുന്നറിയിപ്പുകൾ കൾ നൽകുകയും ചെയ്തതായും ദുബായ് മുനിസിപ്പാലിറ്റി അവരുടെ ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം 2,398 സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകുന്നതായും മുനിസിപ്പാലിറ്റി അറിയിച്ചു.

ഇന്നലെ 2,528 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നതെന്നും ട്വിറ്ററിൽ കുറിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa