ഒമാനിൽ കോവിഡ് ബാധിച്ചത് 4വയസിനു താഴെയുള്ള 3000 കുഞ്ഞുങ്ങൾക്ക്
മസ്‌കറ്റ്: ഒമാനിൽ നാല് വയസ്സിന് താഴെയുള്ള മൂവായിരത്തിലധികം കുഞ്ഞുങ്ങൾക്ക് കോവിഡ്19 രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ ‘തറാസുദ് പ്ലസ്’ പ്രകാരം 4 വയസ്സുവരെയുള്ള 3140 കുട്ടികൾക്ക് കൊറോണ വൈറസ് ബാധിച്ചു. നിലവിൽ 23 കുഞ്ഞുങ്ങളാണ് ചികിത്സയിലുള്ളത്.
COVID-19 മൂലം ഇതുവരെ 924 മരണങ്ങൾ ഒമാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ COVID-19 ബാധിച്ച മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 15 നും 59 നും ഇടയിൽ പ്രായമുള്ള 370 മരണങ്ങളും 60 വയസ്സും അതിനുമുകളിലും പ്രായമുള്ളവരിൽ 559 മരണങ്ങളും രേഖപ്പെടുത്തി.
മരണനിരക്കും വീണ്ടെടുക്കലും സ്ത്രീകളേക്കാൾ പുരുഷന്മാരിലാണെന്ന് കൂടുതലെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു, രാജ്യത്ത് 692 പുരുഷന്മാർ മരണമാടഞ്ഞപ്പോൾ ഇത് സ്ത്രീകളിൽ 250ന് താഴെ മാത്രമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa