Sunday, September 22, 2024
Top StoriesU A E

യുഎഇയുടെ 50 വർഷ പദ്ധതി;പ്രവാസ ലോകത്ത് പുതിയ തൊഴിൽ സാധ്യതകൾ തുറക്കുന്നു

യുഎഇ: “ഡിസൈനിംഗ് ദ നെക്സ്റ്റ് 50” എന്ന പേരിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൽഘാടനം ചെയ്ത പുതിയ 50 വർഷ പദ്ധതി, പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ.

2071ലേക്ക് പ്രവേശിക്കുമ്പോൾ തീർത്തും വ്യത്യസ്തമായ ഒരു യുഎഇ ആയിരിക്കും ലോകത്തിന് കാണാൻ കഴിയുകയെന്ന് നിരൂപിക്കപ്പെടുന്ന പദ്ധതിയിൽ സ്വദേശികളും വിദേശികളും തങ്ങളുടെ ബുദ്ധിപരവും ശാരീരികവുമായ സേവനങ്ങൾ അർപ്പിക്കണമെന്ന് ദുബൈ ഭരണാധികാരി പ്രത്യാശിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതിക മികവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് വരും തലമുറയോട് സംവദിക്കാൻ ഉതകുന്ന വികസന പദ്ധതികളാണ് യുഎഇയുടെ പുതിയ മിഷനിൽ ഉള്ളത്.

കഴിഞ്ഞ 50 വർഷങ്ങൾ കൊണ്ട് മരുഭൂമിയിൽ അൽഭുതങ്ങൾ സൃഷ്ടിച്ച വികസന ചിത്രം അടുത്ത 50 വർഷത്തെ പദ്ധതിയിലൂടെ പൂർത്തീകരിക്കാനുള്ള ഇൗ ഉദ്യമം ലക്ഷക്കണക്കിന് പ്രവാസികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ വിലയിരുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q