Saturday, November 23, 2024
Top StoriesU A E

മൂന്നര കോടിയുടെ ആശുപത്രി ബിൽ അടക്കേണ്ട; രാമചന്ദ്രൻ നാടണഞ്ഞു

യുഎഇ: സ്ട്രോക്ക് വന്ന് 5 മാസം കിടപ്പിലായ കാസർഗോഡ് സ്വദേശി രാമചന്ദ്രന് ബിൽ വന്നത് 1.6 മില്യൺ ദിർഹം (മൂന്നര കോടിയോളം രൂപ).

ക്യാൻസർ രോഗിയായ ഭാര്യയുടെയും ഹൃദ്രോഗിയായ മകളുടെയും ചികിത്സ ചെലവുകൾക്ക് പണം കണ്ടെത്താൻ വേണ്ട് 30 വർഷത്തിലേറെയായി യുഎഇയിൽ ജോലി ചെയ്യുകയായിരുന്ന രാമചന്ദ്ര ന് 5 മാസം മുമ്പാണ് സ്ട്രോക്ക് വന്നത്.

മുമ്പുള്ള ബിസിനസ് തകർന്നിട്ടും കുടുംബ പ്രാരാബ്ധം കാരണം പ്രവാസ ലോകത്ത് തുടർന്ന രാമചന്ദ്രൻ സ്ട്രോക്ക് വന്നതിന് ശേഷം സംസാരിക്കാനോ ഒന്ന് അനങ്ങാനോ പോലും കഴിയാതെ ആശുപത്രിയിൽ കിടന്നത് 5 മാസം.

ഭീമമായ ആശുപത്രി തുക കൊടുത്തു വീട്ടാൻ മാത്രം സാമ്പത്തിക ശേഷി അദ്ദേഹത്തിനോ നിലവിൽ ജോലി ചെയ്യുന്ന ചെറിയ സംരംഭത്തിനോ ഇല്ലായിരുന്നു. സന്നദ്ധ സേവകരുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലിന്റെ ഫലമായി ആശുപത്രി അധികൃതർ അദ്ദേഹത്തെ നാട്ടിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നു.

ആശുപത്രി അധികൃതരുടെ കാരുണ്യത്തിൽ നാട്ടിലെത്തിയ രാമചന്ദ്രൻ നിലവിൽ നാട്ടിലെ പാലിയേറ്റീവ് കെയറിന്റെ സേവനമാണ് സ്വീകരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa