പോലീസുകാരന്റെ വീഡിയോ എടുത്ത രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു
ദുബൈ: കർത്തവ്യ നിർവഹണത്തിലായിരുന്ന പോലീസുകാരന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത 2 സ്ത്രീകളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ ദിവസം ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസുകാരന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ഇവർക്കെതിരെയുള്ള കുറ്റം.
മറ്റൊരാളുടെ വീഡിയോ, അയാളുടെ സമ്മതമില്ലാതെ എടുക്കുന്നത് കുറ്റമാണെന്ന സൈബർ നിയമമനുസരിച്ചാണ് നടപടി എടുത്തത്. ഇതിനു പുറമെ, ഡ്യൂട്ടിയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ എടുത്തതും ആർട്ടിക്കിൾ 21 പ്രകാരം കുറ്റകരമാണ്.
ഇതനുസരിച്ച് 6 മാസത്തിൽ കുറയാത്ത തടവും 150,000 ദിർഹം പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa